ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജികള്‍ നല്കി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് പുനഃ പരിശോധന ഹര്‍ജികള്‍ നല്‍കിയത്. പ്രത്യേകം പ്രത്യേകം ആണ് ഹര്‍ജികള്‍ നല്‍കിയത്.
വിഗ്രഹ ആരാധന ഹിന്ദു മതത്തില്‍ അനിവാര്യമാണെന്നും, വിഗ്രഹത്തിന് അവകാശം ഉണ്ടെന്നും തന്ത്രി കുടുംബം ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം വിഗ്രഹത്തിന് ഉള്ള അവകാശം സുപ്രീം കോടതി കണക്കിലെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നും തന്ത്രി കുടുംബം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: