ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ യ്ക്ക് കോടതി അനുമതി. ദക്ഷിണ മുംബെയിലുളള 3 ഫ്ലാറ്റുകളും ഓഫീസും കണ്ടു കെട്ടാനാണ് കോടതിയുടെ അനുമതി.
ജൂണ്‍ 15 ന് നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വത്ത് കണ്ടു കെട്ടാന്‍ അനുമതി തേടി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അപേക്ഷ നല്‍കിയത്.
സാക്കിര്‍ നായിക്ക്നേതൃത്വം നല്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്താല്‍ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതായി കണ്ടെത്തിയാണ് എന്‍ ഐ എ ഇയാള്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: