കൊച്ചി: സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒക്ടോബര്‍ 22ന് ഹര്‍ജി നല്‍കുമെന്ന് വി.പി. സുഹ്റ. പുരോഗമന മുസ്ലിം സംഘടനയായ നിസയുടെ പേരിലാണ് ഹര്‍ജി നല്‍കുന്നത്.
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഖിലഭാരത ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: