മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ശാസ്ത്രമേള ആവിഷ്കാര് 2018-19 മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ സമാപിച്ചു. എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനം വിദ്യാഭാരതി ദക്ഷണി ക്ഷേത്രം സംഘടനാകാര്യദര്‍ശി എ.സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. ഡിന്റോ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ശാസ്ത്രമേള പ്രമുഖ് കെ. മോഹന്‍കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.സി. സുനില്‍കുമാര്‍ ജില്ലാ സെക്രട്ടറി മധുസൂദനന്‍പിള്ള, വിദ്യാഭ്യാരതി ദക്ഷിണ ക്ഷേത്ര ശാരീരിക് ശിക്ഷന്‍ പ്രമുഖ് ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
യു.പി. വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയും, ഹൈസ്കൂള്‍ വിഭാഗത്തിലും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആലപ്പുഴ ജില്ലയും ചാമ്പ്യന്‍ഷിപ്പ് നേടി. ഓവറോള്‍ പോയിന്റ് നിലയില്‍ കോട്ടയം ഒന്നാം സ്ഥാനവും, തൃശ്ശൂര്‍ രണ്ടാം സ്ഥാനവും, വിദ്യാലയ അടിസ്ഥാനത്തില്‍ 187 പോയിന്റ് നേടി വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാഭാരതി ദക്ഷിണ ശാസ്ത്രമേളയും ഇന്ന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ നടക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഈ മേളയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: