തിരുവനന്തപുരം: കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സംസ്ഥാനതല അന്വേഷണ സംഘങ്ങള്‍ പുനഃസംഘടിപ്പിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവിറക്കി.
സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവിയായി റെയില്‍വേ പോലീസ് സൂപ്രണ്ട് മെറിന് ജോസഫിനെ നിയമിച്ചു. പുരുഷന്മാരെയും ആണ്‍കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സംഘത്തിന്റെ ചുമതല കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന് നല്കി. സംഘത്തിലേയ്ക്ക് ആവശ്യമുള്ള മറ്റു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള അനുമതിയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിയും, സ്പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ടും അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നീരീക്ഷിക്കുകയും ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: