മലപ്പുറം: വേങ്ങര പറപ്പൂരില്‍ മധ്യവയസ്ക്കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്. പറപ്പൂര് സ്വദേശി പൂവലവളപ്പില്‍ കോയ(55)യാണ് മരിച്ചത്. ഡിവൈഎഫ്ഐ നേതാവ് എം. ജബ്ബാര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. 12ന് രാവിലെയാണ് സംഭവം നടന്നത്.
പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കോയക്ക് മര്‍ദ്ദനമേറ്റത്. ലോറിയില്‍ നിന്ന് ചരക്കിറക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടായതാണ് തര്‍ക്കത്തിന് കാരണം. ഹൃദയത്തിനും കരളിനും മര്‍ദനത്തില്‍ ക്ഷതമേറ്റ കോയയെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ആസിയയാണ്ഭാര്യ. മുഹമ്മദലി, സിദ്ദിഖ്, നജുമുന്നീസ, സുലൈഖ, റംല എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: