ചങ്ങനാശേരി: ഭാരതീയ വിചാരകേന്ദ്രത്തിന്റെ 36-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി പെരുന്നയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 9, 10, 11 തീയതികളില്‍ ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
ക്യൂര്‍ സെന്റര്‍ എംഡി ഡോ. സുബ്രഹ്മണ്യന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സുബ്രഹ്മണ്യത്തിന് നല്കി സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ബ്രോഷര്‍ പ്രകാശനം ചെയ്തു. ധനസമാഹരണത്തിന്റെ ഉദ്ഘാടനം പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പില് നിന്നും സംഭാവന ഏറ്റുവാങ്ങി വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കെ.സി. സുധീര്‍ബാബു നിര്‍വ്വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, ജനറല്‍ കണ്‍വീനര്‍ പി.സി. സജി, എം. സുധീര്‍, എസ്. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: