ചേര്‍ത്തല: ധാര്‍മിക ബോധമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന്. പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്കിയ ശേഷം സമാധാനപരമായി സമരം നടത്തുന്ന അയ്യപ്പഭക്തരെ അധിക്ഷേപിക്കാനും അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമം. ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങളാണ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് കെ.ജി.എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് എം.ഡി. ശശികുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയി, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം പ്രസിഡന്റ് എം.പി. അജിത്കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, കെ.കെ. ശ്രീകുമാര്‍, ബി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംംഗിച്ചു.
ഭാരവാഹികളായി കെ.ജി.എസ്. കുമാര്‍ (പ്രസിഡന്റ്), പ്രദീഷ് ഡി. ഷേണായ്, കെ.എന്‍. സുരേഷ് ബാബു, എ.പി.എസ്. പോറ്റി (വൈസ് പ്രസിഡന്റുമാര്‍), ജി.എന്‍. രാംപ്രകാശ് (ജന. സെക്രട്ടറി), ബി. രാധാകൃഷ്ണന്, എസ്. അനില്‍കുമാര്‍, ബി. ഉണ്ണികൃഷ്ണന് (സെക്രട്ടറിമാര്‍), ആര്. രാജേഷ് (ട്രഷറര്‍,) കെ.കെ. ശ്രീകുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), എസ്. വാരിജാക്ഷന്‍ (സംഘടനാ സെക്രട്ടറി), കെ.എ. നിശാന്ത്, രാജേഷ് കമ്മത്ത്, ആര്. മുരളീധരന് പിള്ള (മേഖലാ സെക്രട്ടറിമാര്‍), ജിഷ്ണു, രാംകുമാര്‍, വി.ജി. ഉണ്ണികൃഷ്ണന്, പി.കെ. റെജി, വി.ജി. മനോഹരന്, ആര്. രാജേഷ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: