കൊല്ലം: ഇഎസ്ഐ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇഎസ്ഐസി ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രഥമ സംസ്ഥാന സമ്മേളനം ചിന്നക്കടയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്തു. ഒഴിഞ്ഞു കിടക്കുന്ന പ്രമോഷന് തസ്തികകള്‍ നികത്തണം, ഇഎസ്ഐസി ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം, ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കണം എന്നീ പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.
ടി. രാജേന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ബി. ശിവജി സുദര്ശനന്, ഇഎസ്ഐ സെന്‍ട്രല്‍ ബോര്‍ഡംഗം വി. രാധാകൃഷ്ണന്, റീജിയണല്‍ ബോര്‍ഡംഗം ജി.കെ. അജിത്ത്, വി. വേണു, അമ്പു ആര്. ശശാങ്കന്, കെ.എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു.
കെ.വി. മധുകുമാര്‍, എറണാകുളം (പ്രസിഡന്റ്), ടി. രാജേന്ദ്രന്‍പിള്ള, കൊല്ലം (സെക്രട്ടറി), അമ്പു ആര്. ശശാങ്കന്, ബി. ജയചന്ദ്രന്, പ്രശാന്ത്. എസ് (വൈസ് പ്രസിഡന്റുമാര്‍), അനീഷ്. കെ.എസ്, ടി.പി. വിഷ്ണു, ഷീജാമണി. സി, വിനോദ് രാമചന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), ശിവപ്രസാദ് ഉണ്ണി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: