തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റലറികള്‍ക്ക് നല്കിയ അനുമതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം സര്‍ക്കാര്‍ ഉത്തരവായി. ബ്രൂവറി ഡിസ്റ്റലറികള്ക്കുള്ള അനുമതി റദ്ദാക്കിയതിനു കാരണം വന്‍ അഴമതി നടന്നതിനാലാണ്. കൂടാതെ കോഴക്കഥകള്‍ പുറത്താവുകയും ചെയ്തു.
എന്നാല്‍ മുഖ്യമന്ത്രി പലഘട്ടങ്ങളിലും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അനുമതി നല്കി എന്നാണ്. പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍ നാം ഒന്നിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണ്. അതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ അനുമതി റദ്ദാക്കുന്നു എന്നാണ്. അനുമതിപത്രം നല്കിയ നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇതെല്ലാം സര്‍ക്കാര്‍ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മാന ദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇത് സംബന്ധിച്ച് പഠിച്ച് 31നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എല്ലാ ജില്ലകളിലും ബ്രൂവറി ഡിസ്റ്റലറിക്ക് അനുമതി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: