കൈത്തറിക്ക് പ്രാധാന്യം നല്‍കി മിസ് കേരള 16ന്

Sunday 14 October 2018 2:48 am IST
"എറണാകുളം ലെ മെറിഡിയനില്‍ മിസ് കേരള-2018ല്‍ പങ്കെടുക്കുന്നവര്‍"

കൊച്ചി: ഇമ്പ്രെസാരിയോ മിസ് കേരള-2018 ഈ മാസം 16ന് വൈകിട്ട് 6.30ന് ഹോട്ടല്‍ ലെ മെറിഡിയനില്‍. തുളസിവില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെ മെറിഡിയന്‍ ഹോട്ടലിന്റെ നേതൃത്വത്തില്‍ പാചകറാണിയെ കണ്ടെത്തുന്നതിനായി പ്രത്യേക മത്സരവും നടത്തി. 22 മത്സരാര്‍ഥികളില്‍ നിന്നാണ് മിസ് കേരളയെ തിരഞ്ഞെടുക്കുന്നത്.

മുരളിമേനോന്‍, നൂതന്‍ മനോഹര്‍, ഫാഷന്‍ കൊറിയോഗ്രാഫറായ പ്രിയങ്ക ഷാ തുടങ്ങിയവര്‍ മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. മിസ്‌വോയിസ്, മിസ് ബ്യൂട്ടിഫുള്‍ഹെയര്‍, മിസ് ഫിറ്റ്‌നസ്തുടങ്ങി ഒമ്പതോളം സബ്‌ടൈറ്റില്‍സും മിസ്‌കേരളയിലൂടെ തെരഞ്ഞെടുക്കും. ഇത്തവണ ആദ്യമായി മിസ്‌കേരളാ മത്സരത്തിന്റെ ലൈവ് സ്ട്രീമിങുമുണ്ടാവും. www.tecgtheater.com/liveevent/misskerala20182018 എന്ന വെബ്‌സൈറ്റില്‍ മത്സരംതല്‍സമയം കാണാം.

വിധിനിര്‍ണയത്തിനായി ഇന്ത്യയിലെ മുന്‍നിര ഡിസൈനര്‍മാരും സിനിമാ പ്രവര്‍ത്തകരുംസാമൂഹിക പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. കൈത്തറി മേഖലയ്ക്ക് മിസ്‌കേരളയില്‍ പ്രാധാന്യം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ തുളസിവില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്‌സ് ചെയര്‍മാന്‍ തുളസീദാസ്, ഇമ്പ്രെസാരിയോ ഇവന്റ്മാര്‍ക്കറ്റിംഗ് കമ്പനി സിഇഒ ഹരീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.