ഹൈദരാബാദ്: ബാറ്റ്കൊണ്ട് റണ്‍സുകള്‍ വാരിക്കൂട്ടുന്ന ഇന്ത്യന്‍ നായകന് വിരാട്കോഹ്ലി മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനായി കോഹ്ലി. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖിന്റെ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരുത്തിയത്.
പാക്കിസ്ഥാന്റെ ക്യാപ്റ്റനെന്ന നിലയില്‍ മിസ്ബ 56 മത്സരങ്ങളില്‍ എട്ട് സെഞ്ചുറിയുള്‍പ്പെടെ 4214 റണ്‍സ് നേടി. 51.39 ശതമാനമാണ് മിസ്ബയുടെ ബാറ്റിങ്ങ് ശരാശരി.വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയ്ക്കാണ് കോഹ്ലി ഈ റെക്കോഡ് തിരുത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ 42-ാം മത്സരമാണിത്. 42 മത്സരങ്ങളില്‍ കോഹ്ലിക്ക് ഇപ്പോള്‍ 4233 റണ്‍സായി. 17 സെഞ്ചുറികള്‍ നേടി. 65.12 ശതമാണമാണ് കോഹ് ലിയുടെ ബാറ്റിങ്ങ് ശരാശരി.
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഗ്രെയിം സ്മിത്താണ്. 109 മത്സരങ്ങളില്‍ 25 സെഞ്ചുറി അടക്കം 8659 റണ്‍സ് നേടിയിട്ടുണ്ട്. 47.84 നാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: