കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യു.സി.സി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചു. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഇന്നലെ കൊച്ചിയില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിയിരുന്നുവെന്നും അത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: