സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യ മരിച്ചു

Sunday 14 October 2018 12:44 pm IST

ഛണ്ടീഗഢ്: സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്രിഷന്‍ കാന്ത് ശര്‍മയുടെ ഭാര്യ ഋതുവാണ് മരിച്ചത്. രണ്ടു വര്‍ഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി  ജോലി ചെയ്യുകയായിരുന്നു മഹിപാല്‍ സിങ്.

ശനിയാഴ്ച വൈകുന്നേരം സെക്ടര്‍ 49ലെ ആര്‍ക്കഡിയ മാര്‍ക്കറ്റില്‍ വച്ചാണ് ഋതുവിനും മകന്‍ ധ്രുവിനും നേര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പതിനെട്ടുകാരനായ ധ്രുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ആദ്യം ഋതുവിനു നേര്‍ക്കാണ് മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പിന്നീട് ധ്രുവിനെയും വെടിവയ്ക്കുകയും കാറിനുള്ളിലേക്ക് വലിച്ചിടാനും ശ്രമിച്ചു.

എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഋതുവിനെയും ധ്രുവിനെയും മാര്‍ക്കറ്റില്‍ തന്നെ ഉപേക്ഷിച്ച്‌ അതേ കാറില്‍ കയറി മഹിപാല്‍ സിങ് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് ഫരീദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. അക്രമണത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.