ന്യൂദല്‍ഹി: ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിവിട്ടു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന പരീക്കര്‍ ഞായറാഴ്ചയാണ് ആശുപത്രിവിട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം ഗോവയിലേക്കുപോകും.
പരീക്കറുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ രാവിലെ അത്യാഹിതവിഭാഗത്തില്നിന്നും മാറ്റുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു- എയിംസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന്റെതുടര്പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഗോവയിലെ ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ സ്ഥിതി മോശമായതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ദല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: