ഇസ്താംബുള്‍: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എയ്ദിനില്നിന്നും ഈജിയന്‍ നഗരമായ ഇസ്മിറിലേക്കുപോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണംവിട്ട ട്രക്ക് നദിയിലേക്കു പതിക്കുകയായിരുന്നു. ഏതുരാജ്യക്കാരാണ് ഇവരെന്ന് അറിവായിട്ടില്ല. ഏഷ്യ, മദ്ധ്യപൂര്‍വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കലാപകലുഷിതമായ രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികള്‍ തുര്‍ക്കിവഴിയാണ് യൂറോപ്പിലേക്കു കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: