ലക്നൗ: ഉത്തർപ്രദേശിലെ അലഹബാദ് ജില്ല ഇനി ‘പ്രയാഗ്രാജ്’ എന്നറിയപ്പെടും. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി പറഞ്ഞു. ഗവര്‍ണര്‍ രാം നായിക് ഇതിനോടകം തന്നെ പേരു മാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രയാഗ് എന്നായിരുന്നു അലഹബാദിന്റെ ആദ്യകാല നാമം. പിന്നീട് മുഗൾ ഭരണകാലഘട്ടത്തിലാണ് അലഹബാദ് എന്നാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: