കോഴിക്കോട്: മുന്നണിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുമെന്ന് സി.കെ. ജാനു. കോഴിക്കോട് നടന്ന ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന കമ്മറ്റിക്ക്ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലകള്‍ ഷെഡ്യൂള്‍ ഏരിയ ആയി പ്രഖ്യാപിക്കുക, കോര്പ്പറേഷന് ബോര്‍ഡ് നിയമനങ്ങളില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാലാണ് താല്‍ക്കാലികമായി എന്‍ഡിഎയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ അടക്കം ഏതു മുന്നണിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ബിജെപി സവര്‍ണ്ണ പാര്‍ട്ടിയാണെന്ന് അനുഭവമില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: