ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; എറണാകുളത്തിന് കിരീടം

Monday 15 October 2018 3:23 am IST

തിരുവന്തപുരം: നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ പിന്തള്ളി എറണാകുളത്തിന് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടം. 448 പോയിന്റാണ് എറണാകുളം നേടിയത്. 407 പോയിന്റുമായി പാലക്കാട് രണ്ടാമതും 369 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമായി. 

അവസാന ദിനമായ ഇന്നലെ ഒമ്പത് റെക്കൊര്‍ഡുകള്‍ പിറന്നു. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ (25.19 സെക്കന്റ്), ട്രിപ്പിള്‍ ജമ്പില്‍ എറണാകുളത്തിന്റെ സാന്ദ്രബാബു (12.74 മീറ്റര്‍), ഹൈജമ്പില്‍ ഗായത്രി ശശികുമാര്‍ (1.72 മീറ്റര്‍), ഹാര്‍മര്‍ ത്രോയില്‍ കെസിയ മറിയം ബെന്നി (48.67 മീറ്റര്‍ര്‍), മിഡ്ലേ റിലേയില്‍ കോഴിക്കോട് (2:16.94 സെക്കന്‍ഡ്), 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ താരങ്ങളായ അനുമോള്‍ തമ്പി (10:11.13 സെക്കന്‍ഡ്), ആണ്‍കുട്ടികളുടേതില്‍ 200 മീറ്ററില്‍ ടി.വി. അഖില്‍ (21.71 സെക്കന്‍ഡ്), ജാവലിന്‍ ത്രോയില്‍ അനൂപ് വത്സല്‍ (60.72 മീറ്റര്‍), 10000 മീറ്റര്‍ നടത്തത്തില്‍  പാലക്കാടിന്റെ സി.ടി. നിധീഷ് (46:50.74) എന്നിവരാണ് പുതിയ മീറ്റ് റെക്കോര്‍ഡിട്ടത്.

21 സ്വര്‍ണം, 29 വെള്ളി, 19 വെങ്കലവും നേടിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. 18 സ്വര്‍ണം, 11 വെള്ളി, 31 വെങ്കലവുമാണ് പാലക്കാടിന്റെ സമ്പാദ്യം. 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാത്തില്‍ 40 പോയിന്റോടെ തൃശൂരാണ് ഒന്നാമത്.ആണ്‍കുട്ടികളില്‍ തിരുവനന്തപുരംഒന്നാമത്. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 56 പോയിന്റുമായി കോട്ടയവും കോഴിക്കോടും ഒന്നാം സ്ഥാനം പങ്കിട്ടു.  ആണ്‍കുട്ടികളുടേതില്‍ തിരുവനന്തപുരം (49)ഒന്നാമത്. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97 പോയിന്റ് നേടി എറണാകുളം ഒന്നാമതായി. ആണ്‍കുട്ടികളുടെ വിഭാഗത്തിലും എറണാകുളമാണ് ചാമ്പ്യന്‍ (97.5).  20 വയസിന് താഴെയുള്ള വനിതാ വിഭാഗത്തില്‍ കോട്ടയം (163), പാലക്കാട് (99), എറണാകുളം (68) ആദ്യ മൂന്നുസ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരമാ(106.5)ണ് ഒന്നാമത്. എറണാകുളം (98), തൃശൂര്‍ (66) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.