പന്തളം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ പന്തളം കൊട്ടാരത്തിന്റെ തീരുമാനം ഇന്ന്. തന്ത്രി കുടുംബവുമായും ചര്‍ച്ചയ്ക്ക് വിളിച്ച മറ്റ് സംഘടനകളുമായും, കൂടിയാലോചിച്ചതിനു ശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് ഇന്നലെ നടന്ന കൊട്ടാരം നിര്‍വാഹക സംഘം വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്.
പുതിയ ഭാരവാഹികളായി പി.ജി. ശശികുമാര്വര്മ (പ്രസിഡന്റ്), പി. രവിവര്‍മ (വൈസ് പ്രസിഡന്റ്), പി.എന്‍. നാരായണവര്‍മ്മ (സെക്രട്ടറി), എം.ആര്. സുരേഷ് വര്‍മ (ജോ. സെക്രട്ടറി),ദീപാവര്‍മ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: