ന്യൂദല്‍ഹി: പാകിസ്ഥാനോടുള്ള ഇഷ്ടം പലപ്പോഴായി തുറന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ ബിജെപി. പാകിസ്ഥാനെ ഇഷ്ടപ്പെടുന്നവര്‍ ഇമ്രാന് ഖാന്റെ മന്ത്രി സഭയില്‍ ചേരണമെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.
പാകിസ്ഥാനിലെ കസൗലിയിലെ ആഘോഷത്തില്‍ സിദ്ദു ഈയടുത്ത് പങ്കെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് സാംപിതിന്റെ പ്രതികരണം. സിദ്ദുവിന് ദക്ഷിണേന്ത്യയോടുള്ളതിനേക്കാള് അടുപ്പം പാകിസ്താനോടാണ്. രാജ്യത്തെ ഉത്തര-ദക്ഷിണ ഭാഗങ്ങളായി വിഭജിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണിതെന്നും പാത്ര വിമര്‍ശിച്ചു.
പാകിസ്താനോട് അദ്ദേഹം കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ ഇമ്രാന് ഖാന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ വേണ്ടി ഉപദേശിക്കാനാണ് തോന്നുന്നത്. എപ്പോഴും പാകിസ്താനുമായി ബന്ധപ്പെട്ടിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നും സാംപിത് പാത്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: