കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സൈനിക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ചയായിരുന്നു താലിബാന് ആക്രമണം.
പത്ത് സൈനികരെയും താലിബാന് ബന്ദികളാക്കി. അതേസമയം ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന് ഭീകരരും കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങളായി ഫറയെ ലക്ഷ്യമിട്ട് താലിബാന് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: