കോഴിക്കോട്: നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നാണ് പരാതി.
ഇത്രകാലവും വിഷയം മറച്ചു വച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. രേവതിയെ കമ്മീഷന് വിളിച്ചു വരുത്തണമെന്നും നിയമനടപടി സ്വീകരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ആണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനിടെയാണ് രേവതി ആരോപണം ഉന്നയിച്ചത്. സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നുവെന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനേഴുകാരിയുടെ അനുഭവം രേവതി വെളിപ്പെടുത്തിയത്. 26 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇതെന്നും രേവതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: