ഫ്രാങ്കോയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Monday 15 October 2018 11:36 am IST
കേസന്വേഷണത്തെ ഒരു തരത്തിലും സ്വാധിനിക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയ അറിയിച്ചു. രണ്ടാമത്തെ ജാമ്യഹര്‍ജിയില്‍ കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്.

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളത്തിലേയ്ക്ക് പ്രവേശിക്കരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.  വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാനാണിത്. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. 

കേസന്വേഷണത്തെ ഒരു തരത്തിലും സ്വാധിനിക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയ അറിയിച്ചു. രണ്ടാമത്തെ ജാമ്യഹര്‍ജിയില്‍ കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലുള്ള കള്ളക്കേസാണ് പരാതിക്കാരി നല്‍കിയിരിക്കുന്നതെന്നും ബിഷപ് കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷന്‍ ബിഷപ്പിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമാണ് ജലന്ധര്‍ ബിഷപ്പിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.