മോദി-ഷി ജിൻ പിങ് കൂടിക്കാഴ്ച നവംബറിൽ

Monday 15 October 2018 2:44 pm IST

ന്യൂദൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. നവംബറിൽ അർജന്റീനയിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ലോ ഷാവോഹുയ് പറഞ്ഞു. 

അഫ്ഗാനിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കായി ഇന്ത്യയും ചൈനയും സംയുക്ത പരിശീലന പരിപാടിക്കിടെയാണ് അദ്ദേഹം കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. ചൈനയിലെ വുഹാനിൽ ഈ വർഷം ആദ്യം മോദി ഷി ജിൻ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ധാരണ പ്രകാരമാണ് അഫ്ഗാൻ ഉദ്യോഗസ്ഥർക്ക് വേണ്ടി ഇരു രാജ്യങ്ങളും പരിപാടി സംഘടിപ്പിക്കുന്നത്. 

ഒക്ടോബർ 15 മുതൽ 26 വരെയാണ് പരിപാടി നടക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറും പരിശീലനത്തിൽ സംബന്ധിക്കുന്നുണ്ട്. ഇതോടെ മൂന്നു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണു കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.