ലഖ്നൗ: അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്കു മുമ്പ് അലഹാബാദ് നഗരത്തിന്റെ പേരു മാറ്റുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രയാഗ് രാജ് എന്നാക്കാനാണ് തീരുമാനം. അലഹാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം പേരുമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. അഘാഡ പരിഷത്താണ് പേരുമാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചത്. ഇതിന് ഗവര്‍ണര്‍ രാം നായിക്ക് അനുമതി നല്‍കിയതായും ആദിത്യനാഥ് വ്യക്തമാക്കി.
സര്‍ക്കാരും ഇതിനോട് പൂര്‍ണമായും യോജിക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: