കൊച്ചി: താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാര്‍വതി. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല. മഹേഷ് അവരുടെ പ്രതിനിധി അല്ല എന്നാണിപ്പോള്‍ എഎംഎംഎ പറയുന്നതെന്നും പാര്‍വതി പറഞ്ഞു.
ഞങ്ങള്‍ക്ക് അഞ്ചര കോടി തന്ന ഒരാളോട് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു നടന് മഹേഷ് ചോദിച്ചത്. കഴിഞ്ഞ ദിവസം നടന്ന മാധ്യമ ചര്‍ച്ചയിലായിരുന്നു മഹേഷിന്റെ ഈ പരാമര്‍ശം. നടന് ദിലീപ് നിര്‍മിച്ച ‘ട്വന്റി 20’ എന്ന ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മഹേഷ് ഇക്കാര്യം പറഞ്ഞത്.
വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവിന്റ ആരോപണത്തിലും, അതിന് താരസംഘടനയായ അമ്മ നല്കിയ മറുപടിയിലുമെല്ലാം വിവാദങ്ങള്‍ തുടരവെ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കയാണ് നടന് മഹേഷിന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: