ചാലാട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും ഹൈന്ദവാചാരങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ചാലാട്, അലവില്‍ പ്രദേശങ്ങളിലെ ഭക്തജനങ്ങള്‍ നാമജപഘോഷയാത്ര നടത്തി. ചാലാട് ശ്രീധര്‍മ്മശാസ്താക്ഷേത്ര പരിസരത്ത് സംഗമിച്ചു. ഭാഗ്യശീലന്‍ ചാലാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭക്തജന സംഗമത്തില്‍ പ്രവീണ്‍ പനോന്നേരി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എം.കെ.വിനോദ്, കെ.ഉമേശന് എന്നിവര്‍ പ്രസംഗിച്ചു. ടി.എം.സുരേന്ദ്രന് സ്വാഗതവും പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: