തിരുമേനി: തിരുമേനി മുതുവം ട്രാന്‍ഫോര്‍മറിന് കീഴില്‍ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസമായിട്ടും പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും ചെറുപുഴ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഉപഭോക്താക്കള്‍ ഓഫീസിലേയ്ക്ക് വിളിക്കുമ്പോള്‍ ഇവിടെ ജീവനക്കാരില്ലെന്നാണ് പറയുന്നത്. എന്നാല്‍ ബില്ലടയ്ക്കാന്‍ താമസിച്ചാല്‍ മൂന്നും നാലും ജീവനക്കാര്‍ ഒന്നിച്ച് വരുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വൈദ്യുതി തടസ്സം പരിഹരിക്കുന്നതില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: