സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ശ്രീമതി എംപി സ്ഥാനം രാജിവെക്കണം: മഹിളാ മോര്‍ച്ച

Monday 15 October 2018 4:38 pm IST

 

കണ്ണൂര്‍: ക്ഷേത്രാരാധന നടത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച പി.കെ.ശ്രീമതി എംപി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ പ്രതിഷേധ പ്രകടനവും ശ്രീമതിയുടെ കോലവും കത്തിച്ചു.

പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. സ്മിത ജയമോഹന്‍ അധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണന്‍, അഖില എന്നിവര്‍ പ്രസംഗിച്ചു. സ്മിത ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

പ്രകടനത്തിന് സുജാത പ്രകാശ്, സരസ്വതി നീര്‍ക്കടവ്, റീന മനോഹരന്‍, അഡ്വ.ചാന്ദ്‌നി, സരോജിനി എന്നിവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.