കണ്ണൂര്‍: കുട്ടികളിലെ മരണത്തിനും വൈകല്യങ്ങള്‍ക്കും ദീര്‍ഘകാല രോഗുതുരതക്കും കാരണമാകുന്ന മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധവും ബോധവത്കരണവും ശക്തമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്(ഐഎപി) ന്യൂറോളജി സംസ്ഥാന സമ്മേളനം(ന്യൂറോ പെഡികോണ്‍)ആഹ്വാനം ചെയ്തു. ഐഎപി ന്യൂറോളജിയുടെ 17-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഐഎപി സംസ്ഥാന പ്രസിഡണ്ടും തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.എ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങളെ ഗര്‍ഭാവസ്ഥയില്‍ത്തന്നെ കണ്ടെത്താവുന്ന തലത്തിലേക്ക് ന്യൂറോളജി വിഭാഗം വളര്‍ന്നിട്ടുണ്ടെന്നും അതിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഐഎപി ന്യൂറോളജി ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.പി.ആര്.ജയകുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂറോളജി മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ പരിചയപ്പെടുത്താനും പ്രായോഗിക പരിശീനത്തിനായും സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ എംആര്‍ഐ സ്കാനിങ്ങ്, അപസ്മാര രോഗത്തിന്റെ നൂതന ചികിത്സ, തലച്ചോറിലെ ജനിതക വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ വിശദീകരിച്ചു.
പ്രളയദുരിതാശ്വാസനിധി ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ സീക്ക അണുബാധയുടെ പശ്ചാത്തലത്തില്‍ ബോധവതകരണം ശക്തമാക്കും. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ന്യൂറോളജി വിഭാഗം മേധാവി ഡോ.എ.മുഹമ്മദ് കുഞ്ഞി, കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് ഡോ.പി.ആര്.ജയകുമാര്‍, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ന്യൂറോളജി മേധാവി ഡോ.ജെയിംസ് ജോസ്, തിരുവനന്തപുരം എസ്എടി ഗവണ്മെന്റെ മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍ ഡോ.മേരി ഐപ്പ്, കണ്‍സള്‍ട്ടന്റ്മാരായ ഡോ.അക്ബര്‍ മുഹമ്മദ്, ഡോ.ജിസി ഷിബു, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.അനന്തകേശവന്‍, ഡോ.രാജേഷ്, ഡോ.റിയാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാരായ എസ്.വി.അന്‍സാരി, എം.കെ.നന്ദകുമാര്‍, അജിത്ത് സുഭാഷ്, സുല്‍ഫിക്കര്‍ അലി, രാജീവന്, അജിത്ത് മേനോന്, രവീന്ദ്രന്, സുഷമ പ്രഭു, വേണുഗോപാല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഐഎപി നിയുക്ത സംസ്ഥാന പ്രസിഡണ്ട് ഡോ.എം.കെ.സന്തോഷ്, പരിയാരം മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മേധാവി ഡോ.എം.ടി.പി.മുഹമ്മദ്, പ്രൊഫ.അലി കുംബ്ലെ, ഡോ.മോഹനന്, ഡോ.നിര്മ്മല്രാജ്, ഡോ.സുധാകരന് എന്നിവര്‍ സംസാരിച്ചു. കണ്ണൂരിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധരായ ഡോ.വേണുഗോപാല്‍, ഡോ.രവീന്ദ്രന്, ഡോ.ചന്ദ്രശേഖരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ-പോസ്റ്റര്‍ മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: