പൂനെ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ധാനോരി, വിമാന് നഗര്‍, വഗൊവ് ശ്ശേരി, ഹഡപ് സര്, കുന്ജീര് വാഡി, രാസ്താ പേട്ട്, ഘഡ്കി, ഉത്തംനഗര്‍, സാംഗവി, ഗുരവ്പിംപ്ലെ, പിംപ്രി, കാലേവാഡി, ഭോസരി, ദെഹുറോഡ് അടക്കം അയ്യപ്പക്ഷേത്രങ്ങളും പൂന ആറ്റുക്കാല്‍ ഭഗവതി ക്ഷേത്രം, നിഗഡി ശ്രീക്യഷ്ണ ക്ഷേത്രം, മഹാരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്, എന്‍എസ്എസ്, എസ്എന്‍ജി. എസ്, വിശ്വകര്‍മ്മാ അസോസിയേഷന്, നവോദയ, സൗത്ത് വെല്‍ഫെയര്‍ അസോസിയേഷന് പ്രിം പ്രി ചിന്‍ച്വാഡ്, ഇതര സംസ്ഥാന സംഘടനകളായ ബംണ്ട് അസോസിയേഷന്, ബില്വാസ് അസോസിയേഷന്, കര്‍പ്പക വിനായകര്‍ ക്ഷേത്രം, പിംപ്രി തുടങ്ങിയ ക്ഷേത്രങ്ങളിലെയും ഹൈന്ദവ സംഘടനകളുടെയും വിശ്വാസികളെയും ആഭിമുഖ്യത്തില്‍ അയ്യപ്പനാമജപ പദയാത്ര നടക്കും.
ഇന്ന് വൈകുന്നേരം 3 മണിക്ക് പിംപ്റി മൈതാനത്ത് നിന്നും പുറപ്പെട്ട് അംബേദ്കര്‍ ചാക്കില്‍ സമാപിക്കുന്ന അയ്യപ്പനാമജപ പദയാത്രയില്‍ ശബരിമല അയ്യപ്പ സേവാ സമാജം നാഷണല്‍ വൈസ് ചെയര്മാന് സ്വാമി ശ്രീ അയ്യപ്പദാസ് പങ്കെടുക്കും. അദ്ദേഹം അയ്യപ്പഭക്തരെ അഭിസംബോധന ചെയ്യുമെന്ന് ശബരിമല അയ്യപ്പസേവാസമാജം ജോയന്ഫ് ജനറല്‍#ോ സെക്രട്ടറി നന്ദകുമാര്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: