കൊച്ചി: വേള്‍ഡ് വൈറ്റ് കെയ്ന്‍ ദിനാചരണതിന്റെ ഭാഗമായി സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ദി വിഷ്വലി ചല്ലെന്ജ്ഡിന്റെയും (SRVC) ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും നേതൃത്വത്തില്‍, ലെ മേറിഡിയന്‍, ക്രൗണ്‍ പ്ലാസയയുമായി ചേര്‍ന്നു വൈറ്റ് കെയിന്‍ റാലി സംഘടിപ്പിച്ചു.
കൊച്ചിയിലെ എല്ലാ പ്രമുഖ ഹോട്ടലിനേയും പ്രതിനിധീകരിച്ചു നൂറില്‍ കൂടുതല്‍ പേര് റാലിയില്‍ പങ്കെടുതു. വൈറ്റ് കെയിന്‍ ഉപയോഗിച്ചു കാഴ്ച്ച വൈകല്യമുള്ളവര്‍ മുന്നില്‍ നിന്നും നയിച്ച റാലിയില്‍, പങ്കെടുത്ത എല്ലാ പ്രതിനിധികലും കണ്ണു കെട്ടിയാണ് പിന്നില്‍ അണിനിരന്നത്. ക്രൗണ്‍ പ്ലാസയില്‍ നിന്നു തുടങ്ങിയ റാലി ലെ-മേറിഡിയന്‍ ഹോട്ടലില്‍ വെച്ച് സമാപിചു, സമാപന വേളയില്‍ കണ്ണു കെട്ടി പ്രതിനിധികള്‍ ചായയും പലഹാരങ്ങലും കഴിക്കുകയും അവുരുടെ അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.
ഒട്ടുമിക്ക കാഴ്ച വൈകല്യം ഉള്ളവര്‍ യാത്ര ചെയ്യാന്‍ കൂട്ടുകാരെയോ രക്ഷിതാക്കളെയോ ആശ്രയിക്കുന്നവരാണ്.നല്ല നടപ്പാത ഇല്ലാത്തതും തിരക്കേറിയ റോഡുമെല്ലാം അവരെ സ്വതന്ത്രമായി നടക്കാന്‍ ഉള്ള ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഈ റാലി ജനങ്ങള്‍ക്ക് വൈറ്റ് കെയിന്‍ നെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാനും വൈറ്റ് കെയിന്‍ ഉപയോഗിക്കുന്നവരുടെ വഴികളില്‍ നമ്മുടെ സഹായങ്ങള്‍ എത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
ലുലു മറിയേറ്റ്,റമദ,റാഡിസന്‍ ബ്ലൂ, ഹോളിഡേ ഇന്‍ ,കാസിനോ ഹോട്ടല്‍,കോര്‍ട്ടിയാഡ് മാരിയറ്റ്, ഫോര്‍ പോയിന്റ് ഷെറിട്ടന് എന്നീ ഹോട്ടലുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: