കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ശബരിമല കര്‍മസമിതി. നാളെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ എരുമേലിയിലും നിലയ്ക്കലും അമ്മമാരുടെ ഉപവാസയജ്ഞം സംഘടിപ്പിക്കുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ കോട്ടയം വരെയുള്ള ഭക്തജനങ്ങള്‍ എരുമേലിയിലും തിരുവനന്തപുരം മുതല്‍ പത്തനംതിട്ട വരെയുള്ള ഭക്തജനങ്ങള്‍ നിലയ്ക്കലും പ്രതിഷേധ ഉപവാസയജ്ഞം നടത്തും.
എരുമേലിയിലെ ഉപവാസയജ്ഞം പന്തളം രാജകുടുംബാംഗം പൂഞ്ഞാര്‍ കൊട്ടാരത്തിലെ മംഗളാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. നിലയ്ക്കലിലെ ഉപവാസം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണുമായ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: