ടൊറന്റോ: ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യ രീതികളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കാനഡയിലെ എഡ്മണ്ടണ് സിറ്റിയിലുള്ള അയ്യപ്പഭക്തര്‍ നാമജപയാത്ര നടത്തി. ശരണ മന്ത്രങ്ങള്‍ മുഴക്കി യുവതികളും കുട്ടികളുമടക്കം നൂറോളം പേര് യാത്രയില്‍ പങ്കെടുത്തു. എഡ്മണ്ടനിലുള്ള സില്‍വര്‍ബെറി പാര്‍ക്കിലാണ് കഴിഞ്ഞ ദിവസം യാത്ര സംഘടിപ്പിച്ചത്.
മലയാളികളോടൊപ്പം തമിഴ്നാട,് ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരും യാത്രയില്‍ പങ്കെടുത്തു. ശബരീശ സ്തോത്രങ്ങള്‍ക്കും ദീപാരാധനയ്ക്കും ശേഷമാണ് നാമജപയാത്ര സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: