ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി വന്‍ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ 79,000 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്.
127 കോടി രൂപ ചിലവ് വരുന്ന ചികിത്സയാണ് രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയത്. ഇതിന് പുറമേ 63,600 ക്ലെയിമുകള്‍ പാസാക്കാന്‍ നല്‍കിയിട്ടുണ്ട്. ഇതിന് 123.5 കോടി രൂപ വേണ്ടിവരും. ക്ലെയിമുകള്‍ കൊടുത്തു തീര്‍ക്കാനായി 101 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് മൂന്നാഴ്ചയ്ക്കുള്ളില്‍ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: