മുംബൈ: വിമാനത്തിന്റെ വാതില്‍ തുറക്കുന്നതിനിടെ പുറത്തേയ്ക്ക് വീണ് എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.
എയര്‍ ഇന്ത്യയുടെ ബോയിങ് 777ലെ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ഹര്‍ഷ ലോബോയ്ക്കാണ് പരിക്കേറ്റത്. മുംബൈ വിമാനത്താവളത്തില്‍ ചരക്ക് കയറ്റുന്നിടത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു വിമാനം. തറനിരപ്പില്‍ നിന്ന് മുപ്പത് അടി ഉയരത്തിലാണ് വിമാനത്തിന്റെ വാതിലുള്ളത്.
ഇന്നലെ രാവിലെ ഏഴുമണിക്ക് ദല്‍ഹിയിലേക്ക് പുറപ്പെടാനിരുന്നതാണ് വിമാനം. യാത്രക്കാര്‍ കയറുന്നതിനു മുമ്പ് വിമാനത്തിന്റെ ഗോവണി ശരിപ്പെടുത്തുന്നതിനിടയിലായിരുന്നു അപകടം. വാതിലിനോട് ചേര്‍ന്നുള്ള വിള്ളലിലൂടെ കാല് വഴുതി ഹര്‍ഷ റണ്‍വേയിലേക്ക് വീഴുകയായിരുന്നു. ഇവരെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: