കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയും തൃശൂര്‍ മുന്‍ മേയറുമായ ആര്. ബിന്ദുവിനെ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റാക്കാന്‍ സിപിഎം ആലോചന. തീരുമാനം നടപ്പായാല്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ആദ്യ വനിതാ പ്രസിഡന്റാവും ബിന്ദു. പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശനന്റെ കാലാവധി ഇന്ന് തീരും.
സുദര്ശനന് ഒരവസരംകൂടി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നവംബറിലാണ് തീരുന്നത്. സിപിഐയിലെ അഡ്വ. ടി.എന്‍. അരുണ്‍കുമാറും സിപിഎമ്മിലെ കെ.എന്‍. ഉണ്ണികൃഷ്ണനുമാണ് ഇപ്പോള്‍ അംഗങ്ങള്‍. അരുണ്‍കുമാറിന് പകരം വൈക്കം രാമചന്ദ്രനേയും ഉണ്ണികൃഷ്ണന്റെ കാലാവധി തീരുമ്പോള്‍ എം.കെ. ശിവരാജനെയും ബോര്‍ഡ് അംഗങ്ങളാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: