രക്ഷകനായി ബിരാഗി; അസൂറികള്‍ക്ക് ജയം

Tuesday 16 October 2018 4:43 am IST

പോളണ്ട്: പ്രതിരോധനിരക്കാരന്‍ ക്രിസ്റ്റിയാനോ ബിരാഗി അവസാന നിമിഷം നേടിയ ഗോളില്‍ ഇറ്റലിക്ക് വിജയം. നേഷന്‍സ് ലീഗ് എ ഗ്രൂപ്പ്് മൂന്ന് മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. പുതിയ കോച്ച് റോബര്‍ട്ടോ മന്‍സിനിയുടെ ശിക്ഷണത്തില്‍ ഇറ്റലിയുടെ ആദ്യ വിജയമാണിത്. ഇതോടെ നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വഴിയൊരുങ്ങി. അതേസമയം , ഈ തോല്‍വിയോടെ പോളണ്ട് ലീഗ് ബിയിലേക്ക് താരംതാഴ്ത്തപ്പെടുമെന്നുറപ്പായി.

കളം നിറഞ്ഞുകളിച്ച ഇറ്റലിയാണ് മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബിരാഗി ഇറ്റലിക്ക് വിജയം സമ്മാനിച്ച ഗോളും നേടി.

യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അവര്‍ക്ക് ആറു പോയിന്റുണ്ട്.  മൂന്ന് മത്സരങ്ങള്‍ കളിച്ച ഇറ്റലി നാലു പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പോളണ്ടിന് മൂന്ന് മത്സരങ്ങളില്‍ ഒരു പോയിന്റേയുള്ളൂ.

ഇറ്റലി അടുത്ത മത്സരത്തില്‍ നവംബര്‍ 17 ന് പോര്‍ച്ചുഗലിനെ നേരിടും. മൂന്ന് ദിവസങ്ങള്‍ക്കുശേഷം പോളണ്ട് പോര്‍ച്ചുഗലുമായി മാറ്റുരയ്ക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.