തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതോടെയാണിത്. ഇതുസംബന്ധിച്ച ഉറപ്പ് ഗതാഗത മന്ത്രിയില്‍ നിന്നും ലഭിച്ചതായി സമരക്കാര്‍ അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരുമാണ് മിന്നല്‍ സമരം നടന്നത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാവിലെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രശ്ന പരിഹാരമുണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നും സമരം സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്നും തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: