നിലയ്ക്കല്‍: ശബരിമലയിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ പോയ യുവതികളെ അയ്യപ്പ വിശ്വാസികളായ സ്ത്രീകള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കുണ്ടായിട്ടും കടന്നു പോകാന്‍ ശ്രമിച്ചവരെയാണ് തടഞ്ഞത്.
അതിനിടെ, കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച് പമ്പയിലെത്താന്‍ ചില യുവതികളെ ബസില്‍നിന്ന് ഇറക്കിവിട്ടു. ഇവര്‍ മാധ്യമ പ്രവര്തകരാണെന്ന് അവകാശപ്പെട്ടെങ്കിലും വിശ്വാസികള്‍ അനുവദിച്ചില്ല.
യുവതികളെ ശബരിമലയിലേക്ക് പോകുന്നതില്‍നിന്ന് തടയാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. യുവതികളില്‍ ചിലര്‍ പോകാനും അവരെ തടയാന്‍ വിശ്വാസികളും തടയുന്ന സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സംഘടനയുടെ ആഭിമുഖ്യത്തിലല്ല തടയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: