മുംബൈ: മോഡല്‍ മാന്‍സി ദീക്ഷിത്തിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയും പത്തൊമ്പുതുകാരനുമായ മുസാമില്‍ സെയ്ദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാന്‍സിയെ അന്ധേരിയിലെ തന്റെ ഫ്്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ മുസാമില്‍ ഇവരുമായി സംസാരിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ ഈ സംസാരം വഴക്കില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭാരമുള്ള എന്തോ ഉപകരണം ഉപയോഗിച്ച് മോഡലിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ‘ഒലെ’ ബുക്ക് ചെയ്യുകയും പകുതി ദൂരം പിന്നിട്ട ശേഷം റിക്ഷാ വണ്ടിയില്‍ പോയ്ക്കൊള്ളാമെന്ന് പറഞ്ഞ് ഇറങ്ങുകയും ചെയ്തു. മാന്‍സിയുടെ മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്കേസ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം റിക്ഷാ വണ്ടി പിടിച്ച് തിരിച്ച് വീട്ടിലെത്തുകയായിരുന്നു.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 20കാരി മാന്‍സി പരമാവധി നഗരങ്ങളില്‍ മോഡലിങിലൂടെ കഴിവു തെളിയിക്കുക എന്ന സ്വപ്നവുമായാണ് ഈ രംഗത്തേയ്ക്ക് വരുന്നത്. ഇവന്റ് മാവനേജ്മെന്റ്, ഡിസൈനിങ് തുടങ്ങിയ മറ്റ് ബിസിനസുകളിലും മാന്‍സി ഏര്‍പ്പെട്ടിരുന്നു. അന്ദേരിയിലെ ഇന്‍ഫിനിറ്റ് മാളിന് സമീപമായിട്ടായിരുന്നു ഇവരുടെ ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: