വണ്‍ പ്ലസ് 6 ടിയുടെ പ്രീ-ബുക്കിങ്ങ് ആരംഭിച്ചു

Tuesday 16 October 2018 2:56 pm IST

കൊച്ചി : ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്ഫോണായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 ടിയുടെ പ്രീ-ബുക്കിങ്ങ് ആരംഭിച്ചു. ആന്‍ഡ്രോയ്ഡ് പൈയില്‍ പുറത്തിറങ്ങുന്ന ആദ്യ നോണ്‍-പിക്സല്‍ സ്മാര്‍ട്ട് ഫോണായിരിക്കും ഇത്. കൂടാതെ  3700 എംഎഎച്ച് ബാറ്ററി,  സ്‌ക്രീന്‍ അണ്‍ലോക്ക് ടെക്നോളജി, വണ്‍ പ്ലസിന്റെ ജനപ്രിയ ഫാസ്റ്റ് ചാര്‍ജ് ടെക്നോളജി എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. 30തിനു പുറത്തിറക്കുന്ന ഫോണ്‍ നവംബര്‍ 2 മുതല്‍ വാങ്ങാന്‍ സാധിക്കും. 

ആമസോണ്‍, ക്രോമ ഔട്ട്ലെറ്റുകള്‍, വണ്‍ പ്ലസ് എക്സ്‌ക്ലൂസീവ് ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവിടെ വണ്‍പ്ലസ് 6 ടിയുടെ പ്രീ ലോഞ്ച് ബുക്കിങ് ലഭ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ മുന്‍കൂട്ടി ബുക്കുചെയ്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാവും. 

ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ  ഈഗിഫ്റ്റ് കാര്‍ഡ് വാങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ ഇത് റെഡീം ചെയ്യാനാകും.  പ്രീ-ബുക്ക് ചെയ്യ്ത ഉപഭോക്താക്കള്‍ക്ക് 1490 രൂപ വിലയുള്ള വണ്‍ പ്ലസിന്റെ ടൈപ്പ് സി ബുള്ളറ്റ് ഇയര്‍ഫോണുകള്‍ ഒരു ജോടിയും 500 രൂപയുടെ ആമസോണ്‍ പേ ബാലന്‍സും ലഭിക്കും. 

ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 36 മണിക്കൂറിനുള്ളില്‍ വണ്‍ പ്ലസിന്റെ 400 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണുകളാണ് ബുക്കു ചെയ്തത് .റിസര്‍വേഷനുകളില്‍,  ഈ വര്‍ഷത്തെ ഫ്ളാഗ്ഷിപ്പ് ഫോണായ വ പ്ലസ് 6, വരാനിരിക്കുന്ന വണ്‍പ്ലസ് 6ടി എന്നിവ ഉള്‍പ്പെടുന്നു. പുറത്തിറങ്ങി 5 മാസമായിട്ടും ആമസോണില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണായി വണ്‍ പ്ലസ് 6 തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.