പറ്റ്ന: പറ്റ്നയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ( എയിംസ്) ഡോക്ടറോടും നേഴ്സ്മാരോടും സുരക്ഷാ ജീവനക്കാരനോടും അപമര്യാദയായി പെരുമാറിയതിന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തതായി ഫുല്വാരിഷെരിഫ് പോലീസ്സ്റ്റേഷന് ഓഫീസര്‍ മുഹമ്മദ് ഖൈ്വസര്‍ അലാം പറഞ്ഞു. കനയ്യയ്ക്കും കൂട്ടര്‍ക്കുമെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന എയിംസ് ഡോക്ടര്‍മാരുടെ ഭീഷണിയെ തുടര്‍ന്നാണിത്.
എയിംസില്‍ ചികിത്സയിലുള്ള എഐഎസ്എഫ് നേതാവ് സുശീല്‍ കുമാറിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കനയ്യ കുമാറും സംഘവും. അതിനിടെ ഇവരില്‍ ചിലര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നേഴ്സുമാരെയും സുരക്ഷാ ജീവനക്കാരനെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: