എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയില്‍ ശരണമന്ത്ര പ്രതിഷേധാഗ്നി . എരുമേലി ഇന്ന് പ്രതിഷേധ സമരങ്ങളുടെ കേന്ദ്രമായി മാറും. എരുമേലിയില്‍ പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം, എരുമേലിയിലെ വിവിധ സാമുദായിക സംഘടനകള്‍, ആലങ്ങാട് ദേശക്കാര്‍, മലവര്‍ഗ മഹാജനസംഘം, എരുമേലി പുത്തന്‍വീടിന്റെ ആഭിമുഖ്യത്തില്‍ കേരള വെള്ളാള മഹാസഭയുടെ എരുമേലി ഉപസഭ, പുത്തന്‍വീട്ടിലെ മൂത്ത കാരണവരായ പി.പി. പെരിശ്ശേരി പിള്ളയുടെ ഉപവാസ സമരം, കോണ്‍ഗ്രസ് മഹിള അസോഷിയേഷന്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം, തിരുവിതാംകൂര്‍ മലയര മഹാസഭ, ദേവസ്വം ബോര്‍ഡ് പെന്‍ഷനേഴ്സ് സംഘ്, വിവിധ സംഘടനകളുടെ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കല്‍, തുലാപ്പള്ളിയില്‍ വിശ്വാസ സമരം, മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിന്റെ പ്രതിഷേധ സമരം തുടങ്ങി നിരവധി പ്രതിഷേധങ്ങളാണ് ഇന്ന് എരുമേലി കേന്ദ്രമായി അരങ്ങേറുക. ശരണമന്ത്രത്തിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അതിനെ നേരിടാന്‍ പോലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: