ചങ്ങനാശേരി: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമലയില്‍ പ്രവേശനസ്വാതന്ത്ര്യമല്ല, ആചാരാനുഷ്ഠാനങ്ങളാണ് ഞങ്ങള്‍ക്ക് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷക്കണക്കിന് സ്ത്രീകള്‍തന്നെ കേരളത്തിലും പുറത്തും കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കഴിഞ്ഞില്ല. ഈ നിലപാട് തികച്ചും നിര്‍ഭാഗ്യകരമാണ്.
ഇക്കാര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നുള്ളത്, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: