കോട്ടയം: ശബരിമല യുവതീപ്രവേശനവിധിക്കെതിരെ വിശ്വാസികള്‍ സമരത്തിനിറങ്ങിയിട്ടും മുഖ്യമന്ത്രി തുടരുന്ന പിടിവാശിയില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് മന്നം യുവജനവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ഘടകകക്ഷി നേതാക്കള്‍ക്ക് കത്ത് അയക്കാനും യോഗം തീരുമാനിച്ചു. കോടതി വിധി വന്നതുമുതല്‍ വിശ്വാസികള്‍ പ്രതിഷേധത്തിലാണ്. വിധിക്കെതിരെ സമരം ചെയ്യുന്ന വിശ്വാസികളെ ചര്‍ച്ചയ്ക്ക് വിളിക്കാത്ത മുഖ്യമന്ത്രി ദുര്‍വാശി വെടിയണമെന്നും ഈ പിടിവാശി സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. സമരത്തിന് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.
കോട്ടയത്ത് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി. ഹരിദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി, സെക്രട്ടറിമാരായ സുഭാഷ് വാഴൂര്‍, സുനില്‍കുമാര്‍ കീരനാട്ട്, അനില്‍ നട്ടാശ്ശേരി, പ്രശാന്ത് പയ്യപ്പാടി, വൈസ് പ്രസിഡന്റുമാരായ ആനന്ദ്.ആര്.നായര്‍, ടി.കെ.കൃഷ്ണകുമാര്‍, പ്രശോഭ് തിരുവന്‍വണ്ടൂര്‍, ശ്രീജിത്ത് പൊന്‍കുന്നം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: