കൊച്ചി : കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ അനൗദ്യോഗിക മെമ്പര്‍ സെക്രട്ടറിയായി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് തുടരുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ പദവിയിലേക്ക് ഡോ. ശേഖറിനെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും മതിയായ യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രളയ ദുരന്തം നേരിടുന്നതിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് തന്റെ ആരോപണങ്ങള്‍ നിരത്തിയിട്ടുള്ളത്.ആലുവ തോട്ടക്കാട്ടുകര സ്വദേശി വിജയ്. വി. പോള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: