നവരാത്രി പൂജയില്‍ എട്ടാം ദിവസം ദുര്‍ഗാ ദേവിയെയാണ് പൂജിക്കുന്നത്. 9 വയസുള്ള കുട്ടിയെയാണ് ഈ ദിവസം കുമാരി പൂജയില്‍ പൂജിക്കുന്നത്. ‘നവവര്‍ഷ ഭവേ ദുര്‍ഗാ’ എന്നാണ് പണ്ഡിതന്മാര് പറയുന്നത്.
ദുര്ഗാത് ത്രായതി ഭക്തം യാ
സദാ ദുര്‍ഗതി നാശിനി
ദുര്‍ജ്ഞേയാ സര്‍വ ദേവാനാം
താം ദുര്‍ഗാം പൂജയാമ്യഹം
എന്നാണ് പൂജാരീതി.
ദേവിയുടെ ചൈതന്യത്തെ എത്ര വിവരിച്ചാലും പൂര്‍ണമാകില്ല. ആദിപരാശക്തി തന്നെയാണ് ദുര്‍ഗാദേവി. ദേവീഭാഗവതത്തില്‍ മൂന്ന് തരത്തില്‍ ദുര്‍ഗാദേവിയെ വിവരിക്കുന്നു.
ദുഃഖ ദാരിദ്ര്യ നാശായാ
സംഗ്രാമേ വിജയായച
യുദ്ധത്തില്‍ വിജയിക്കാന്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹത്താല്‍ സാധിക്കുന്നു. ഏഴ് പ്രധാന േദവിമാരില് ഒരാളാണ് ദുര്‍ഗ.
ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനീം
ദൂര്വാദള ശ്യാമളാം
ചന്ദ്രാര്ദ്ധോജ്വല ശേഖരാം ത്രിനയനാ-
മാപീത വാസോവസം
ചക്രം ശംഖ മിഷും ധനുശ്ച ദധതീം
കോദണ്ഡ ബാണാംശയോ
മുദ്രേവാളഭയ കാമദേ സകടി ബന്ധാ
ഭീഷ്ടദാ വാളനയോ
എന്നാണ് ദുര്‍ഗയുടെ ഏറെ അറിയപ്പെടുന്ന ധാ്യാനശ്ലോകം.
പണ്ട് മഹാവിഷ്ണു പോലും ദുര്‍ഗയെ ഉപാസിച്ച് മന്ത്രസിദ്ധി കൈവരിച്ചിരുന്നു എന്നാണ് വിശ്വാസം.
എ.പി. ജയശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: