പയ്യന്നൂര്‍: ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരും അപകടനില തരണം ചെയ്തിട്ടില്ല.
ബിന്ദു ലാല്‍(55), സഹോദരിയുടെ മക്കളായ തരുണ്‍(16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ പരിയാരം കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: